Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കുമരകം: കവണാറില്‍ നടന്ന ടൂറിസം ജലമേളയില്‍ ലാല്‍ ശങ്കര്‍ ക്യാപ്റ്റനായ, കുമരകം സ്റ്റാര്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ മൂന്നു തൈയ്ക്കന്‍ (ഇരുട്ടുകുത്തി എ ഗ്രേഡ്) ശ്രീനാരായണ എവര്‍ റോളിംഗ് ട്രോഫി നേടി.

ബിനു സക്കറിയ ക്യാപ്റ്റനായി നസ്രത്ത് ബോട്ട് ക്ലബ്ബ് തുഴഞ്ഞ തുരുത്തിത്തറയ്ക്കാണ് രണ്ടാം സ്ഥാനം. വെപ്പ് എ ഗ്രേഡില്‍ ജയ് ഷോട്ട് വിജയിയായി. വെപ്പ് ബിയില്‍ പുന്നത്ര പുരയ്ക്കല്‍, ഇരുട്ടുകുത്തി ബിയില്‍ സെന്റ് ജോസഫ്, ചുരുളന്‍ എ ഗ്രേഡില്‍ വേലങ്ങാടന്‍, ബി ഗ്രേഡില്‍ സായി നമ്പര്‍ 2, വെപ്പ് ബി ഗ്രേഡില്‍ ചിറമേല്‍ തോട്ടു കടവന്‍ എന്നിവരാണ് മറ്റ് വിജയികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.കെ പൊന്നപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ആശ എം.എല്‍.എ , ജില്ലാ പഞ്ചാ.പ്രസിഡന്റ് നിര്‍മ്മല ജിമ്മി, അയ്മനം പഞ്ചാ.പ്രസിഡന്റ് സബിത പ്രേംജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, പഞ്ചായത്ത് മെമ്പര്‍മാരായ സ്മിതാ സുനില്‍, മിനി ബിജു, സെക്രട്ടറി പി.വി പ്രസേനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ടൂറിസം വകുപ്പ്, ഡി.റ്റി.പി.സി, കുമരകം, അയ്മനം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹായത്തോടെ ശ്രീനാരായണ ബോട്ട് ക്ലബ്ബ് വിരിപ്പുകാല ആണ് ജലമേള സംഘടിപ്പിച്ചത്.