
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു.
പാലമ്പ്ര കടപ്ലാക്കല്‍ കെ.എം. ദേവസ്യ (കുഞ്ഞുകുട്ടി – 90) ആണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.30ന് മരിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ രാത്രി 10.30 ഓടെ ഭാര്യ മീനച്ചില്‍ അറയ്ക്കപ്പറമ്പില്‍ കുടുംബാംഗമായ അന്നക്കുട്ടി (86) യും മരണമടയുകയായിരുന്നു. ഭര്‍ത്താവിന്റെ കല്ലറയില്‍ തന്നെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് അന്നക്കുട്ടിയെയും സംസ്കരിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇരുവരുടെയും മരണം.







