Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഉപ്പുതറ: ഇടുക്കിയില്‍ പത്തുമാസം മുന്‍പു വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍.

ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്‍-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. യുവതി ​ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മദ്യപിച്ചെത്തി ജോബിഷ് മര്‍ദിച്ചിരുന്നതായും ഭര്‍തൃമാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നതായി സഹോദരന്‍ അരുണ്‍ ആരോപിച്ചു. 2021 നവംബര്‍ 13നായിരുന്നു വിവാഹം. ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അരുണ്‍ ആരോപിക്കുന്നു. ഓണത്തിനു മുന്‍പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു.

കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടില്‍ വന്നെങ്കിലും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ 9.40ന് ജോബിഷ് വിളിച്ചതുപ്രകാരം അരുണ്‍ വളകോട്ടിലെ വീട്ടില്‍ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് പറഞ്ഞത്.

തുടര്‍ന്ന് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.