
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണം സമാപിച്ചു.
പെരുന്നാളിന്റെ പ്രധാന ദിവസമായ എട്ടിന് കത്തീഡ്രലിലെ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ദീയസ്‌കോറോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിനു കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്ന് നടന്ന നേര്‍ച്ചവിളമ്പോടെയും പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങള്‍ 14 വരെ ഉണ്ടായിരിക്കും. സ്ലീബാ പെരുന്നാള്‍ ദിനാമയ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നടയടയ്‌ക്കല്‍ ശുശ്രൂഷ നടക്കും.
ഇന്നലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. 14 വരെ കത്തീഡ്രലിലെ കുര്‍ബാനയ്‌ക്ക് മെത്രാപ്പോലീത്താമാര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും.







