
കോട്ടയം; ജില്ലാ ഭരണനേതൃത്വവും, ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2022’ ആറുമുതല്‍ പത്തുവരെ നടക്കും.
ആറിന് പകല്‍ അഞ്ചിന് തിരുനക്കര മൈതാനത്ത് സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. ജോസ് കെ മാണി എംപി ഓണസന്ദേശം നല്‍കും. തോമസ് ചാഴികാടന്‍ എംപി, സര്‍ക്കാര്‍ ചീഫ് വിപ് ഡോ. എന്‍ ജയരാജ് എന്നിവരും എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാധ്യക്ഷയും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പങ്കെടുക്കും.
പഞ്ചവാദ്യം, മഹാബലി മത്സരം, ഓട്ടന്‍തുള്ളല്‍, ഗാനമേള, നാടന്‍പാട്ട്, നാടകം എന്നിവയുമുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനസമ്മേളനത്തിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി. ആറിന് ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്‌സിങ്ങര്‍ ജേതാവ് സീതാലക്ഷ്മി നയിക്കുന്ന ഗാനമേള, ഏഴിന് മഹാബലി മത്സരം എന്നിവയുണ്ടാകും.
ഏഴിന് വൈകിട്ട് നാലുമുതല്‍ ജില്ലയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍. അഞ്ചിന് മഴവില്‍ മെലഡീസ് കോട്ടയത്തിന്റെ ഗാനമേള.
ഏഴിന് വൈക്കം മാളവികയുടെ നാടകം ‘മഞ്ഞു പെയ്യുന്ന മനസ്’. എട്ടിന് വൈകിട്ട് നാലുമുതല്‍ ജില്ലയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍. അഞ്ചിന് കോട്ടയം നവയുഗ് ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന നാടകം ‘അവനവന്‍ കടമ്ബ’.
6.30 മുതല്‍ പിന്നണി ഗായിക ദുര്‍ഗാ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനമേള.
ഒമ്ബതിന് പകല്‍ അഞ്ചിന് എക്‌സൈസ് വകുപ്പിന്റെ മ്യൂസിക് ഫ്യൂഷനും ഗാനമേളയും. ആറിന് പാലാ കെ ആര്‍ മണിയുടെ ഓട്ടന്‍തുള്ളല്‍. ഏഴിന് ‘ടീം ടെന്‍ ഓ ക്‌ളോക്ക്’ കോട്ടയം അവതരിപ്പിക്കുന്ന നാടന്‍ പാട്ട്. സെപ്‌തംബര്‍ 10 പകല്‍ അഞ്ചിന് പൊലീസ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.









