Friday, April 24, 2026

ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 17, 18 തീയതികളിൽ നടക്കും

Spread the love

ആലപ്പുഴ : ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എ കെ പി എൽ എ) സംസ്ഥാന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

video
play-sharp-fill

ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2022 സെപ്റ്റംബർ 17, 18 തീയതികളിൽ അമ്പലപ്പുഴ പുറക്കാട് മാർ സ്ലീവാ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടും.

സെപ്റ്റംബർ 17. 2 പി എം ന് പതാക ഉയർത്തൽ, 2. 30 പി എം ന് ‘ഹയർ സെക്കന്ററി മേഖലയിൽ ലാബ് അസിസ്റ്റന്റുമാർ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. 18 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം, സംസ്ഥാന ഭാരവാഹികളുടെ തിരെഞ്ഞെടുപ്പ് എന്നിവ നടത്തപ്പെടും . 2 പി എം ന് പൊതു സമ്മേളനം എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ്‌ ജോൺസി ജേക്കബ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എച്ച്. സലാം എം എൽ എ മുഖ്യപ്രഭാഷണം നിർവഹിക്കും. സുമേഷ് കാഞ്ഞിരം( എ കെ പി എൽ എ, ജനറൽ സെക്രട്ടറി), ടിവി കുര്യാക്കോസ് ( സംസ്ഥാന ട്രഷറർ ) എ എസ് സുദർശനൻ (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുറക്കാട് ), ബി. അശോക് കുമാർ ( ആർ ഡി ഡി ആലപ്പുഴ), അരുൺ ജോസ്, മാഹിൻ സജിത്ത്, ടിവി കുര്യാക്കോസ്, സജി തോമസ്, വിദ്യാനാഥ് വി. കെ എന്നിവർ പ്രസംഗിക്കും. യാത്രയയപ്പ് അനുമോദനം എന്നിവ നടത്തപ്പെടും.