
സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭാ കൗൺസിലർമാരുടെ വാർഡുകളിലെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ തേർഡ് ഐ ന്യൂസ് നടത്തുന്ന ജനകീയ സർവേയ്ക്ക് മികച്ച പ്രതികരണം. ജനകീയ സർവ്വേയിൽ നഗരസഭയ്ക്കെതിരെ രൂക്ഷ വിമർശനമാണ് വോട്ടർമാർ ഉന്നയിക്കുന്നത്.
നഗരസഭയുടെ അൻപത്തിരണ്ട് വാർഡുകളിലും വോട്ടർമാരെ നേരിൽ കണ്ട് നടത്തുന്ന സർവ്വേയാണ് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും മികച്ച പ്രവർത്തനങ്ങൾ വാർഡുകളിൽ നടത്തുന്നതായി വോട്ടർമാർ തിരഞ്ഞെടുക്കുന്ന പത്ത് കൗൺസിലർമാർക്ക് ഉത്രാടം നാളിൽ സഹകരണ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നല്കും
ഇന്ന് സർവ്വേ നടന്ന പല വാർഡുകളിലും കൗൺസിലർമാരെ കുറിച്ച് വ്യാപക പരാതിയാണ് വോട്ടർമാർക്ക്.നഗരസഭയിലെ വനിതാ കൗൺസിലർക്കെതിരെ രൂക്ഷമായ പരാതിയുമായി വീട്ടമ്മമാർ തന്നെ രംഗത്തു വന്നു.
ഓരോ വാർഡിലേയും വോട്ടർമാർ പറയുന്ന അഭിപ്രായങ്ങളും പരാതികളും സർവ്വേ പൂർത്തിയായതിന് ശേഷം പുറത്തു വിടുന്നതാണ്..
അക്ഷര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കോട്ടയം നഗരസഭയിലെ അൻപത്തിരണ്ട് കൗൺസിലർമാരുടെ പ്രവർത്തനത്തേക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്??.
വോട്ടർമാരുടെ ബുദ്ധിമുട്ടുകൾക്ക് കൗൺസിലർമാർ പരിഹാരം കാണാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ഇതൊക്കെ നമുക്ക് ചർച്ച ചെയ്യേണ്ടേ?
കോട്ടയം മാറണ്ടേ? മാറണം…
മാറ്റണം നമുക്ക്!!



