പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മീനടം  സ്വദേശി പാമ്പാടി പോലീസിൻ്റെ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മീനടം സ്വദേശി പാമ്പാടി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

മീനടം തൂമ്പുങ്കൽ വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപ് കെ.പി (23) യെ ആണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിൽ കൗൺസിലിംഗ് നടത്തുന്നതിനിടയിലാണ് അതിജീവിത ഈ കാര്യം പുറത്തു പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പാമ്പാടി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ മാരായ ലെബിമോൻ കെ.എസ്, ശ്രീരംഗൻ, എ.എസ്.ഐ ഷീന, സി.പി.ഓ മാരായ സാജു പി. മാത്യു , മഹേഷ്, സുനിൽ, സിന്ധു മോൾ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.