Spread the love

കണ്ണൂര്‍: കെഎസ്ഇബി സബ് എന്‍ജിനീയര്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങിയതായി സംശയം. വിജിലന്‍സിനെ കണ്ടതോടെയാണ് കൈക്കൂലി വാങ്ങിയ ആയിരം രൂപ സബ് എന്‍ജിനീയര്‍ വിഴുങ്ങിയതായി സംശയം.

video
play-sharp-fill

അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫീസിലെ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ഇയാള്‍ വിസമ്മതിച്ചു.

ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൂതപ്പാറ സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുമായി ഇയാള്‍ ജിയോ എം ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ വിജിലന്‍സ് സംഘം ജിയോ ജോസഫിനെ പിടികൂടി. എന്നാല്‍ ദേഹപരിശോധന നടത്തിയിട്ടും പരിസരത്ത് തിരഞ്ഞിട്ടും അബ്ദുള്‍ ഷുക്കൂര്‍ നല്‍കിയ പണം മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് ഇയാള്‍ പണം വിഴുങ്ങിയെന്ന സംശയം വിജിലന്‍സിനുണ്ടായത്.