Spread the love

പാലക്കാട് : പാലക്കാട് അ‌ട്ടപ്പാടിയിൽ ആദിവാസി ബാലന് മർദ്ദനം. അ‌മ്മയും അ‌മ്മയുടെ ആൺസുഹൃത്തും ചേർന്നാണ് നാലുവയസുകാരനെ ക്രൂരമായി മർദ്ദിച്ചത്.

video
play-sharp-fill

കുട്ടിയുടെ കാലിൽ പൊള്ളലേറ്റിട്ടുണ്ട്. സ്റ്റൗവിൽ വച്ച് കാല് പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.