അമ്പിളിച്ചേട്ടന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി

Spread the love

തിരുവനന്തപുരം : ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് നടൻ സുരേഷ് ഗോപി. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. രമേഷ് പുതിയമഠം രചിച്ച ‘ജഗതി എന്ന അഭിനയ വിസ്‍മയം’ എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു.

video
play-sharp-fill

സന്ദർശനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ജഗതിയെ വീഡിയോയിൽ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

2012ൽ കാറപകടം ഉണ്ടായതിന് ശേഷം ഏഴ് വർഷത്തോളം ജഗതി അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 2019 ൽ ഒരു പരസ്യചിത്രത്തിനായി ജഗതി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിൽ ജഗതി സ്വന്തം കഥാപാത്രമായ വിക്രമായിത്തന്നെ എത്തിയിരുന്നു. ജഗതിയുടെ സാന്നിധ്യത്തിന് സിനിമാപ്രേമികളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group