വീട്ടിലെ കോണിപ്പടിയില്‍ നിന്നും വീണു ; തൃശൂരിൽ  രണ്ട്  വയസുകാരന് ദാരുണാന്ത്യം

വീട്ടിലെ കോണിപ്പടിയില്‍ നിന്നും വീണു ; തൃശൂരിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക

തൃശൂര്‍ : തൃശ്ശൂരില്‍ കോണിപ്പടിയില്‍ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയില്‍ നിന്നും താഴേക്ക് വീണാണ് കുട്ടി മരിച്ചത്.

പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നന്‍ വീട്ടില്‍ പ്രതീഷ് – വിനീത ദമ്ബതിയുടെ മകന്‍ ശ്രീദേവന്‍ (2) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീദേവന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group