ആണ്‍കുഞ്ഞ് വേണമെന്ന് ഭര്‍ത്താവ്; യുവതിയോട് പരസ്യമായി നഗ്നയായി കുളിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രവാദി; എല്ലാവരും നോക്കി നിൽക്കെ യുവതിയെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നിർബന്ധിതയാക്കിയ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

Spread the love

പൂനെ: ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ ഗർഭധാരണത്തിന് വേണ്ടി മന്ത്രവാദി കൽപിച്ചത് പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍. എല്ലാവരും നോക്കി നിൽക്കെ യുവതിയെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നിർബന്ധിതയാക്കിയ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്.

video
play-sharp-fill

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ആണ്‍കുഞ്ഞിന് ജന്മം നല്‍കാനായി യുവതിയോട് പൊതുമധ്യത്തില്‍ കുളിക്കാന്‍ മന്ത്രവാദി ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവും മന്ത്രവാദിയും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൂനെ പൊലീസ് കേസെടുത്തത്. ഗർഭധാരണത്തിന് വേണ്ടി മന്ത്രവാദി കൽപിച്ചത് പ്രകാരമാണ് ഇത്തരമൊരു വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിർബന്ധിച്ചത്.

ഐപിസി സെക്ഷൻ 498, നരബലി-ദുർമന്ത്രവാദം-മറ്റ് മനുഷ്യത്വ രഹിത ക്രിയകൾ എന്നിവയ്‌ക്കെതിരായ മഹാരാഷ്ട്ര പ്രിവൻഷൻ ആക്ട് 2013 എന്നിവ പ്രകാരമാണ് ഭർത്താവിനും കുടുംബത്തിനും മന്ത്രവാദിക്കുമെതിരെ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വർഷങ്ങളായി ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. മന്ത്രവാദിയുടെ വാക്ക് കേട്ട് യുവതിയെ റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോവുകയും എല്ലാവരും നോക്കി നിൽക്കെ കുളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു’- പൊലീസ് പറഞ്ഞു.