
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പാലക്കാട് സ്വദേശിയായ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തത്. സിംബാബ്‌വേയില്‍ നിന്നും ദോഹ വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.
കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനിടെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക ‘ത്രിഡി എംആർഐ’ സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോൾ ആണെന്നാണ് കസ്റ്റംസ് , നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. അന്തരാഷ്‌ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരുന്നതാണ് മയക്കുമരുന്ന്. ലഹരി വസ്തു തുടർപരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്



