
സ്വന്തം ലേഖിക
ഞീഴൂര്‍: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും സുവര്‍ണാവസരം.
വ്യവസായ വകുപ്പ് പഞ്ചായത്ത് തലത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള നടത്തുന്നു. 25 ന് ഞീഴൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സുഷമ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ് പ്രസിഡന്റ് തോമസ് പനയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രതിനിധികള്‍, ബാങ്കുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പുതിയതായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് സഹായങ്ങള്‍ മേളയില്‍ ലഭിക്കും.
പുതിയ സംരംഭകര്‍ക്കായി ഉദ്യം, കെ-സ്വിഫ്റ്റ് രജിസ്ട്രേഷന്, ലൈസന്‍സ് ഹെല്‍പ്പ് ഡെസ്കും മേളയിലുണ്ടായിരിക്കും. പുതിയ സബ്സിഡി സ്കീമുകളും പലിശ സബ്സിഡി സ്കീമുകളെക്കുറിച്ചും സംരംഭകത്വ ബോധവത്കരണ ക്ലാസും നടക്കും.
നാലു ശതമാനം പലിശയ്ക്ക് പുതിയ ലോണ്‍, പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ തുടങ്ങിയവയ്ക്കുള്ള പുതിയ സ്കീമുകള്‍, വിവിധ ലൈസന്‍സുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും മേളയില്‍ ലഭ്യമാണ്.



