ഫോ​​ണി​​ല്‍ നി​​ര​​ന്ത​​രം ശ​​ല്യം ചെ​​യ്ത​​തി​​നു പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി പെൺകുട്ടി​​; സംഘം ചേർന്ന് വീട് കയറി ആക്രമിച്ച സഹോദരന്മാരായ രണ്ടു പേര്‍ പിടിയില്‍; സംഭവം കോട്ടയത്ത്

Spread the love

കോ​​ട്ട​​യം: ഫോ​​ണി​​ല്‍ നി​​ര​​ന്ത​​രം ശ​​ല്യം ചെ​​യ്ത​​തി​​നു പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി​​ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ര്‍​​ഥി​​നി​​. സം​​ഘം ചേ​​ര്‍​​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ കു​​ടും​​ബ​​ത്തെ വീ​​ട്ടി​​ല്‍ ക​​യ​​റി ആ​​ക്ര​​മി​​ച്ചു. വീ​​ടി​​ന്‍റെ ജ​​ന​​ല്‍​​ച്ചി​​ല്ല​​ക​​ള്‍ ത​​ക​​ര്‍​​ക്കു​​ക​​യും പെ​​ണ്‍​കു​​ട്ടി​​യു​​ടെ ബ​​ന്ധു​​ക്ക​​ളെ ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്തു.

video
play-sharp-fill

ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ സം​​ഘ​​ത്തി​​ലെ സ​​ഹോ​​ദ​​ര​​ന്‍​​മാ​​രാ​​യ ര​​ണ്ടു​​പേ​​രെ സ​​മീ​​പ​​വാ​​സി​​ക​​ള്‍ ചേ​​ര്‍​​ന്നു പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​​പ്പി​​ച്ചു. പ​​രാ​​തി​​ക്കാ​​രു​​ടെ വീ​​ടി​​ന് സ​​മീ​​പം മു​​ന്പ് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചി​​രു​​ന്ന കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

മൂ​​ലേ​​ടം കു​​റ്റി​​ക്കാ​​ട്ട് ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ​​മീ​​പ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ര്‍ ഉ​​ച്ച ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​ന് വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ ബ​​ഹ​​ളം കേ​​ട്ട് നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ആ​​ക്ര​​മ​​ണ വി​​വ​​രം അ​​റി​​ഞ്ഞ​​ത്. ഉ​​ട​​ന്‍ ത​​ന്നെ സ​​മീ​​പ​​ത്തു​​ള​​ള​​വ​​രെ വി​​ളി​​ച്ചു​​ചേ​​ര്‍​​ത്ത് ര​​ണ്ടു​​പേ​​രെ​​യും പി​​ടി​​ച്ചു​​കെ​​ട്ടി പോ​​ലീ​​സ് ഏ​​ല്‍​​പ്പി​​ച്ചു.

സം​​ഘ​​ത്തി​​ലെ മ​​റ്റൊ​​രാ​​ള്‍ ര​​ക്ഷ​​പ്പെ​​ട്ടു. സം​​ഭ​​വ​​ത്തി​​ല്‍ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ​​വ​​ര്‍ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​തേ​​ടി.