
ദക്ഷിണ കൊറിയൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി
ആണവനിരായുധീകരണത്തിന് പകരമായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ദക്ഷിണ കൊറിയയ്ക്കെതിരെ ഉത്തരകൊറിയ രംഗത്തെത്തി. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി. ഇതാദ്യമായാണ് ഉത്തര കൊറിയ ഈ വിഷയത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വായ അടയ്ക്കുന്നായിരിക്കും കൂടുതൽ നല്ലതെന്ന് കിം യോ ജോങ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉത്തര കൊറിയയുടെ പ്രതികരണത്തിനെതിരെ ദക്ഷിണ കൊറിയയും രംഗത്തെത്തി. ജോങ് ഉന്നിന്റെ പ്രസ്താവനയെ “വളരെ അനാദരവുള്ളതും നിന്ദ്യവും” എന്നാണ് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചത്. ആണവായുധങ്ങൾ വികസിപ്പിക്കുന്നത് നിർത്തി ആണവ നിരായുധീകരണം ആരംഭിച്ചാൽ ഉത്തരകൊറിയയ്ക്ക് ഘട്ടം ഘട്ടമായി സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് പ്രസിഡന്റ് യൂൺ സോ-ക്യോൾ പറഞ്ഞു.