ലൈംഗികബന്ധം നിഷേധിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലയിടുക്കില്‍ തള്ളി;ഭർത്താവ് പിടിയിൽ

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

ബെംഗളൂരു: ലൈംഗികബന്ധം നിഷേധിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം മൃതദേഹം മലയിടുക്കില്‍ തള്ളി. ബെംഗളൂരു മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിങ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തിയത്. പൃഥ്വിരാജ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തായ സമീര്‍കുമാറിനും പങ്കുണ്ടെന്നും ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൃഥ്വിരാജ് സിങ് ഓഗസ്റ്റ് നാലാം തീയതി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കൊലപാതകം പുറത്ത് വന്നത്. ഭാര്യ വീട് വിട്ട് പോയെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നുമായിരുന്നു പരാതി. ഭാര്യ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും ഈ സമയത്തെല്ലാം ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യാറുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group