കോട്ടയം വൈക്കത്തുനിന്ന് കാണാതായയാളെ ഉത്തരാഖണ്ഡിൽ മരിച്ചനിലയില്‍ കണ്ടെത്തി; കാണ്മാനില്ലായെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഗംഗാനദിയില്‍ മുങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്
വൈക്കം: വൈക്കത്തുനിന്ന് കാണാതായയാളെ ഉത്തരാഖണ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി. എഴുമായിൽ ശ്രീകുമാരൻ തമ്പിയെ(52)യാണ് ഗംഗാ നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈക്കം കച്ചേരിക്കവലക്ക് സമീപം ലോട്ടറി വിൽപ്പന നടത്തിവന്നിരുന്ന ശ്രീകുമാറിനെ കഴിഞ്ഞ ആറു മുതൽ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് ഉത്തരാഖണ്ഡിലെ കൊത്തുവാലി പോലീസ് നാട്ടിലെ സുഹൃത്തിന്റെ നമ്പരിൽ വിളിച്ച് വിവരമറിയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: ടെൽമ ലോട്ടറി തൊഴിലാളിയാണ്. മക്കൾ: ശബരി എസ്.തമ്പി, ശരണ്യ എസ്.തമ്പി.
Third Eye News Live
0