video
play-sharp-fill

പിഎസ്ജിയിൽ അസ്വസ്ഥത പുകയുന്നു

പിഎസ്ജിയിൽ അസ്വസ്ഥത പുകയുന്നു

Spread the love

ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പി.എസ്.ജിയിൽ അസ്വസ്ഥത പടരുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായ നെയ്മറും കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം വഷളായതായാണ് സൂചനകൾ. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ സീസണിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക് എംബാപ്പെ കൂടുമാറുമെന്ന് സൂചനകൾ അതിശക്തമായിരുന്നു. എന്നാൽ അവസാന നിമിഷം എല്ലാം മാറി മറിഞ്ഞു. എംബാപ്പെയെ നിലനിർത്താൻ പി.എസ്.ജിക്ക് സാധിച്ചു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പുതിയ കരാർ അംഗീകരിക്കുന്നതിനായി എംബാപ്പെയ്ക്ക് മുന്നിൽ ഏത് വിട്ടുവീഴ്ചയ്ക്കും പി.എസ്.ജി തയ്യാറാണെന്നാണ് സൂചന. പുതിയ കരാർ പ്രകാരം, ക്ലബിൽ എംബാപ്പെയുടെ സ്ഥാനം വളരെ വലുതാണ്.

ചില ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, പിഎസ്ജിയിൽ നെയ്മർ അല്ലെങ്കിൽ ലയണൽ മെസി, രണ്ടിലൊരാൾ മതിയെന്നാണ് എംബാപ്പെയുടെ നിലപാട്. നെയ്മർ-എംബാപ്പെ-മെസി എന്ന സ്വപ്നസമാനമായ മുന്നേറ്റനിര ഇക്കുറി ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇതിനിടയിൽ നെയ്മറല്ലെങ്കിൽ മെസി എന്ന നിലപാട് എംബാപ്പെ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. മെസി മതി എന്നതാണ് എംബാപ്പെയുടെ നിലപാടെന്നും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group