സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവൾ;സ്ത്രീവിരുദ്ധ പരാമർശവുമായി ശക്തിമാൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ മുകേഷ് ഖന്ന

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി :സ്ത്രീവിരുദ്ധ പരാമർശവുമായി ശക്തിമാൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ മുകേഷ് ഖന്ന. സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവളാവാമെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നടത്തിയ പരാമർശം ഇപ്പോൾ വിവാദമായിരിക്കുകയാണ്.
‘തനിക്ക് സെക്സ് ചെയ്യണമെന്ന് ഒരു പെൺകുട്ടി ഒരു ആൺകുട്ടിയോട് പറയുകയാണെങ്കിൽ അവളൊരു പെണ്ണല്ല. അവൾ സെക്സ് റാക്കറ്റ് നടത്തുകയാണ്. കാരണം, പരിഷ്കൃത സമൂഹത്തിലെ ഒരു മാന്യതയുള്ള പെൺകുട്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയില്ല.” മുകേഷ് ഖന്ന പറഞ്ഞു.