കോട്ടയം ന​ഗരമധ്യത്തിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു; നാലു മണിക്ക് പ്രസവവേദന തുടങ്ങിയ യുവതി പ്രസവിച്ചത് ഏഴ് മണിയോടെ; കുഞ്ഞിന്റെ പൊക്കിൾകൊടി വീട്ടിൽവെച്ച് തന്നെ മുറിച്ചു; യുവതി അവശതയിലായതോടെ ആശുപത്രിയിലെത്തിച്ചത് ഒൻപത് മണിക്ക്; യുവതിയുടെ വീടിന് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ജില്ലാ ആശുപത്രിയും, നിരവധി സ്വകാര്യ ആശുപത്രികളും ഉണ്ടെന്നിരിക്കെ വീട്ടിൽ പ്രസവമെടുത്തതിനു പിന്നിൽ ദുരൂഹത; വെസ്റ്റ് പൊലീസ് കേസെടുത്തു

Spread the love

കോട്ടയം: ന​ഗരത്തിൽ തിരുവാതുക്കൽ ഭാ​ഗത്ത് വീട്ടിൽ പ്രസവിച്ച യുവതിയുടെ കുട്ടി മരിച്ചു. രാവിലെ നാലു മണിയോടെ പ്രസവവേദന തുടങ്ങിയ യുവതി ഏഴ് മണിയോടെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിൾകൊടി വീട്ടിൽവെച്ച് തന്നെ മുറിച്ചു. അമിത രക്തസ്രാവത്തിനെത്തുടർന്ന് യുവതി അവശതയിലായതോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

video
play-sharp-fill

ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. യുവതിക്ക് അമിത രക്തസ്രാവമായതിനാൽ യൂട്രസ് റിമൂവ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചങ്കിലും യുവതിയുടെ ഭർത്താവ് തയ്യാറായില്ലെന്ന് പറയുന്നു. രക്തസ്രാവം നിയന്ത്രണവിധേയമാകാഞ്ഞതിനെത്തുടർന്ന് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതി ​ഗുരൂതരാവസ്ഥയിൽ വെന്റിലേറ്ററിലാണെന്ന സൂചനയാണ് ലഭിക്കുന്നത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ വീടിന് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ജില്ലാ ആശുപത്രിയും, നിരവധി സ്വകാര്യ ആശുപത്രികളും ഉണ്ടെന്നിരിക്കെ വീട്ടിൽ പ്രസവമെടുത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.