
ബാറ്റുകള്‍ നല്‍കിയെങ്കിലും സഹായിക്കൂ; സച്ചിനോട് സഹായമഭ്യര്‍ഥിച്ച് മുന്‍ വിന്‍ഡിസ് താരം
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ പഴയപടിയാക്കാൻ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരുടെ സഹായം തേടി മുൻ വെസ്റ്റ് ഇൻഡീസ് പേസർ വിൻസ്റ്റൺ ബെഞ്ചമിൻ. വിൻഡീസിന് താഴേത്തട്ട് മുതൽ നന്നായി പരിശീലനം നൽകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളില്ല. ഇതിനാൽ സച്ചിനോട് ബാറ്റെങ്കിലും നൽകി തന്നെ സഹായിക്കണമെന്ന് ബെഞ്ചമിൻ പറഞ്ഞു. അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ക്രിക്കറ്റ് കിറ്റ് നൽകിയിരുന്നു.
വിൻസ്റ്റൺ ബെഞ്ചമിൻ 1986 മുതൽ 1995 വരെ വെസ്റ്റ് ഇൻഡീസിനായി 21 ടെസ്റ്റുകളും 85 ഏകദിനങ്ങളും കളിച്ചു. 161 വിക്കറ്റുകളാണ് അദ്ദേഹത്തിന്‍റെ പേരിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0