
സ്വന്തം ലേഖിക
കോട്ടയം: ബൈക്ക് മോഷണ കേസിൽ പ്രതി അറസ്റ്റിൽ.
കോരുത്തോട് പുതിയ കോളനിയിൽ പനയ്ക്കപറമ്പിൽ വീട്ടിൽ പുരുഷൻ മകൻ അജേഷ് പി.പി (അപ്പു – 27) നെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി മണിമല കറിക്കാട്ടൂരിൽ കോട്ടയിൽ ജോജോ ജോസഫിന്റെ വീടിന്റെ പോർച്ചിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജോജോ ജോസഫ് മണിമല സ്റ്റേഷനിൽ പരാതിപ്പെടുകയും , മണിമല സ്റ്റേഷൻ എസ്.ഐ വിദ്യാധരൻ ഇ. ജി, എ.എസ്.ഐ സുനിൽകുമാർ എം. ജെ, സി.പി.ഓ രാഹുൽ എസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം മോഷ്ടിച്ച ബൈക്കുമായി പ്രതിയെ പിടികൂടുകയുമായിരുന്നു.







