
സ്വന്തം ലേഖിക
കോട്ടയം: പെട്രോൾ പമ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.
മുട്ടുചിറ കൊണ്ടൂക്കുന്നേൽ വീട്ടിൽ രാജു മകൻ റെതുൽ രാജ് (27), മാഞ്ഞൂർ പള്ളിത്തറമാലിയിൽ വീട്ടിൽ തമ്പി മകൻ ശ്രീലേഷ് (22) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം കടുത്തുരുത്തിയിൽ പ്രവർത്തിച്ച് വരുന്ന പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വരികയും അവിടെ ഇരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം പമ്പുടമ ആ നമ്പറിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതികള്‍ പണം തന്നാൽ മാത്രമേ ഫോൺ തിരിച്ച് നൽകൂ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പമ്പുടമ കടുത്തുരുത്തി സ്റ്റേഷനിൽ പരാതിപ്പെടുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ റെതുൽ രാജിന് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും സ്ഫോടകവസ്തു എറിഞ്ഞ കേസിലും പ്രതിയാണ്. ശ്രീലേഷിനു കടുത്തുരുത്തി സ്റ്റേഷനിൽ തന്നെ അടിപിടി കേസും കൂടാതെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ കൂട്ടുപ്രതിയുമാണ്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്. ഐ. വിനോദ്, എ.എസ്. ഐ മാരായ റോജിമോൻ, റെജിമോൻ, സി.പി.ഓ മാരായ സജി കെ.കെ, പ്രവീൺ എ. കെ, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.







