പുത്തന്‍ പ്രതീക്ഷകളുമായി എസ്എസ്എല്‍വി ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു; വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ ലദിക്കുന്നില്ല; പരിശോധനകൾ നടക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയ്യർമാൻ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ രൂപകല്‍പന ചെയ്‌ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിള്‍ (എസ്.എസ്.എല്‍.വി) ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു.

എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് (ഇ.ഒ.എസ്-02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് രാവിലെ 9.18നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
സ്പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസാദിസാറ്റ് പോലുള്ള ചെറിയ ഉപഗ്രഹങ്ങള്‍ എസ്.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചു സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കും. ചെലവും തയാറെടുപ്പിനുള്ള സമയവും കുറവാണ്. എസ്.എസ്.എല്‍.വി തയാറായതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയില്‍ നിന്ന് പി.എസ്.എല്‍.വി ഒഴിവാകും.

500 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനാണ് എസ്.എസ്.എല്‍.വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പി.എസ്‌.എല്‍.വിക്ക് 1,750 കിലോഗ്രാം പേലോഡ് വരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയും. കുറഞ്ഞ ചെലവ്, വേഗം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണം വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എസ്.എസ്.എല്‍.വിയുടെ പ്രത്യേകതകളാണ്.