
സ്വന്തം ലേഖിക
ആലപ്പുഴ: ഹരിപ്പാട് കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിലെ വന്‍ വെട്ടിപ്പിനെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
അടുത്ത ആഴ്ച ബാങ്ക് രേഖകള്‍ പരിശോധിക്കുന്ന കമ്മീഷന്‍, ജീവനക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ക്രമക്കേട് പരിഹരിക്കാന്‍ തട്ടിപ്പുകാര്‍ക്ക് വീണ്ടും വായ്പ അനുവദിച്ചത് ഗുരുതര വീഴ്ചയെന്നാണ് സി പി എമ്മിന്‍റെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിലെ വമ്പന്‍ തട്ടിപ്പ് പുറത്ത് എത്തിച്ചത് സിപിഎമ്മിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനാണ് കഴിഞ്ഞ 15 വര്‍ഷമായി ബാങ്കിന്റെ തലപ്പത്ത്. സ്വര്‍ണ പണയം, മറ്റു വായ്പകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റില്‍ കണ്ടെത്തിയത് വമ്പന്‍ ക്രമക്കേടും തട്ടിപ്പും.
പണയ പണ്ടങ്ങളില്ലാതെ 32 പേര്‍ക്ക് ഒരു കോടിയോളം രൂപ വായപ, ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലുള്ള അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍, ഒരു കോടി രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടും.
സംഭവം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാല്‍, എച്ച് സലാം എം എല്‍ എ, കെ എച്ച് ബാബുജാന്‍ എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍. ഏരിയാ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ ഉള്‍പ്പെടെ തെളിവുകള്‍, സഹിതം പാര്‍ട്ടിക്ക് നല്‍കിയ പരാതികള്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. അടുത്തയാഴ്ച കമീഷന്‍ തെളിവെടുപ്പ് ആരംഭിക്കും. ആദ്യ പടിയായി ബാങ്ക് ജീവനക്കാരുടെ മൊഴിയെടുക്കും.തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കും.
കേരള ബാങ്ക് ഡയറക്ടര്‍ കൂടിയായ സത്യാപലനെതിരെയും നിരവധി പരാതികള്‍ പാര്‍ട്ടിക്ക് മുൻപാകെയുണ്ട്.
സത്യാപലന്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് പാര്‍ട്ടി തന്നെ വിലയിരിത്തിയിട്ടുണ്ട്. സത്യാപലനെയും കമ്മീഷന്‍ വിളിച്ചു വരുത്തും.







