പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകനുനേരെ സംഘടിത ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Spread the love

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹാര്‍ബര്‍ പരിസരത്ത് യുവാവിനുനേരെ സംഘടിത ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കിരണ്‍ പാലക്കണ്ടിക്ക് (25) നേരെയാണ് ആക്രമണമുണ്ടായത്.

video
play-sharp-fill

കണ്ണിനും ചെവിക്കും പുറത്തും സാരമായി പരിക്കേറ്റ കിരണിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group