കോട്ടയം കുറവിലങ്ങാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിയായ ഇരുപത്തിനാലുകാരൻ

Spread the love

കോട്ടയം: കുറവിലങ്ങാട് കാളികാവിൽ ബൈക്കപകടം. ചങ്ങനാശേരി സ്വദേശിയായ ഇരുപത്തിനാലുകാരന് ദാരുണാന്ത്യം.

video
play-sharp-fill

ഫാത്തിമാപുരം കളത്തിപ്പറമ്പിൽ അമീൻ (24) ആണ് മരിച്ചത്. ചങ്ങനാശേരി ഭാഗത്തു നിന്നും കുറവിലങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്നു അമീൻ. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമയിട്ടില്ല. അതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

അപകടശേഷം നാട്ടുകാർ ചേർന്ന് അമീനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group