വൈക്കം തലയോലപ്പറമ്പിൽ തെങ്ങുകയറ്റക്കാരന് തെങ്ങില്‍ തലകീഴായി കുരുങ്ങി; ഉടൻ സ്ഥലത്തെത്തി ഫയർഫോഴ്സ്; പിന്നീട് സംഭവിച്ചത്…!
സ്വന്തം ലേഖിക
തലയോലപ്പറമ്പ്: തെങ്ങ് തെളിച്ചശേഷം താഴേക്ക് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റക്കാരന് തെങ്ങില്‍ തലകീഴായി കുരുങ്ങി.
തലയോലപറമ്പ് വടയാര്‍ മാക്കോക്കുഴിയില് പാറശേരിപ്പടവില് മാത്യുവിന്റ പുരയിടത്തിലെ തെങ്ങു തെളിക്കാന്‍ കയറിയ വല്യാറത്തറയില്‍ വിക്രമ (56) നാണ് തെങ്ങില്‍ കുരുങ്ങിയത്. അരമണിക്കൂറോളം തെങ്ങില്‍ തലകീഴായി കിടന്ന വിക്രമനെ ഫയര്‍ഫോഴ്സ് എത്തി വടമുപയോഗിച്ച് താഴെ ഇറക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.
തെങ്ങില്‍ കുരുങ്ങിയ വിക്രമന് താഴെവീണ് അപകടമുണ്ടാകാതിരിക്കാന്‍ പുരയിടത്തിന്റെ ഉടമയും സമീപവാസികളും തെങ്ങിനു താഴെ ഫോംബെഡ് വിരിച്ച് പരിഭ്രാന്തിയോടെ താഴെ നിന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളായ സേതുലക്ഷ്മി അനില്‍കുമാര്‍, കെ. ആശിഷ് എന്നിവര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു.
വൈക്കം ഫയര്സ്റ്റേഷന് സീനിയര്‍ ഫയര്‍ ഓഫിസര്‍ വി. മനോജിന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി വടം ഉപയോഗിച്ച് വിക്രമിനെ അതിസാഹസികമായി താഴെ ഇറക്കുകയായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വിക്രമനെ പ്രാഥമിക ചികിത്സ നല്കിയ ശേഷം വീട്ടില്‍ എത്തിച്ചു.