play-sharp-fill
നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ്

നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ്

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

2017ല്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടില്‍ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നല്‍കിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട്​ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒറ്റപ്പാലം പൊലീസ് പ്രാഥമികാന്വേഷണം നടത്തി. തുടർന്ന് കേസെടുക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group