
സ്വന്തം ലേഖിക
തിരുവനന്തപുരം: തൊണ്ടി മുതല്‍ മോഷണ കേസില്‍ മന്ത്രി ആന്റണി രാജുവിന് എതിരായ നിര്‍ണായക തെളിവുകള്‍ പുറത്ത്. കൃത്രിമത്വം നടത്തിയെന്ന് പറയപ്പെടുന്ന തൊണ്ടി മുതല്‍ കോടതിയില്‍ നിന്ന് എടുത്തതും തിരികെ നല്കിയതും ആന്റണി രാജുവാണെന്ന് ചൂണ്ടിക്കാണിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.
ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയത്. 16വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിമരുന്ന് കടത്ത് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിയുന്നു.
വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കേിലും മാറ്റിവെക്കുകയായിരുന്നു.







