Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ അ‌ധിക്ഷേപ പരാമർശവുമായി എംഎൽഎ എംഎം മണി. കെ.കെ. രമയ്‌ക്കെതിരേ മണി നടത്തിയ വിധവാ പരാമർശത്തിൽ ആനി രാജ ഉൾപ്പെടെയുള്ള സി.പി.ഐ. നേതാക്കൾ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം എം മണി.

‘അവർ ഡൽഹിയിൽ അല്ലേ ഒണ്ടാക്കൽ’ എന്നായിരുന്നു എം എം മണിയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാൽ കെ.കെ. രമയ്‌ക്കെതിരേ കൂടുതൽ പറഞ്ഞേനേയെന്നും മണി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അവർ അങ്ങനെ പറയുമെന്ന്. അവർ ഡൽഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കൽ. ഡൽഹിയിലാണല്ലോ ഇവിടെ കേരളത്തിൽ അല്ലല്ലോ.കേരള നിയമസഭയിൽ അല്ലല്ലോ. ഇവിടെ കേരള നിയമസഭയിൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ.

ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവർ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാൻ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാൽ നല്ല ഭംഗിയായി ഞാൻ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും’-എം എം മണി പറഞ്ഞു.