വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ പുരോഗതി ; മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ
സ്വന്തം ലേഖിക
കൊച്ചി : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയത് നല്ല സൂചനയായിട്ടാണ് ഡോക്ടര്‍മാര്‍ കാണുന്നത് .എന്നാല്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു എന്ന് പറയാറായിട്ടില്ല .
അതെ സമയം ശങ്കുവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ലോകമെമ്പാടും അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും പ്രാര്‍ത്ഥനകളും വഴിപാടുകളയുമായി തുടരുകയാണ് .കേരളത്തില്‍ തന്നെ പ്രമുഖങ്ങളായ ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിനായി മൃത്യുഞ്ജയ ഹോമം ഉള്‍പ്പെടെയുള്ള വഴിപ്പാടുകള്‍ മുടക്കം കൂടാതെ നടത്തി വരികയാണ് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മലപ്പുറം ജില്ലയിലെ പെരുന്താണിയില് വച്ച് ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്.ആദ്യഘട്ടത്തില്‍ ഹെഡ് ഇഞ്ചുറി സംശയിച്ചിരുന്നെങ്കിലും വിശദ പരിശോധനയില്‍ പരിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മര്‍ദ്ദം കുറയുന്നതിനും ഇടയാക്കിയത് . ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ എംബോളൈസേഷനും വിധേയനാക്കിയിരുന്നു