മുണ്ടക്കയത്ത് പന്ത്രണ്ട്കാരിയെ നഗ്നത പ്രദർശിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

 

മുണ്ടക്കയം :മുണ്ടക്കയത്ത് പന്ത്രണ്ട്കാരിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ .
പെരുവന്താനം,കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രൻ (34) ആണ് പിടിയിലായത് .

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 യ്ക്ക് വേല നിലം ജംഗ്ഷനു സമീപം തൊമ്മൻ റോഡിലാണ് സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ ഇയാൾ സമീപത്തെ ടവറിൽ പോയ ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ എത്തിയ ഇയാൾ ബൈക്കിൽ
നിന്നറിങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ച് ഓടുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് പിതൃസഹോദരൻ ഓടിയെത്തിയതോടെ ഇയാൾ ബൈക്കിൽ കയറി രക്ഷപെട്ടു.വാഹന നമ്പർ സഹിതംമുണ്ടക്കയം പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്