Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

കൊച്ചി :പ്രതിസന്ധികൾക്കൊടുവിൽ ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. കെ എസ് ആർ ടി സി യിൽ മുടങ്ങി കിടന്ന ശമ്പള വിതരണം ഇന്ന് തുടങ്ങും .ആദ്യ ഘട്ടത്തിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാകും ശമ്പളം നൽകുക .ശമ്പള  വിതരണ   കാര്യം ചർച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി.മാനേജ്‌മന്റ് സർക്കാരിനോട് 35 കോടി രൂപ ആവശ്യപ്പെട്ടു .

കെ.എസ്​.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച്​ ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭത്തിനൊരുങ്ങിയതോടെ സമരങ്ങളോടുള്ള മുൻനിലപാട്​ ഗതാഗതമന്ത്രി ആന്‍റണി രാജു മയപ്പെടുത്തിയിരുന്നു. ന്യായമായ കാര്യത്തിന്​ സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു​ ഗതാഗത മന്ത്രി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group