video
play-sharp-fill

Tuesday, May 20, 2025
HomeMainസംസ്ഥാനത്ത് ജൂൺ 20 വരെ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ജൂൺ 20 വരെ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ജൂൺ 20 വരെ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കൻ കർണാടക മുതൽ കോമറിൻ മേഖലവരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇതനുസരിച്ച് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യതൊഴിലാളികൾ ഇന്നും കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments