Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാതായി.

ഒളശയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ മക്കളായ പത്താം ക്ലാസ് വിദ്യാർത്ഥിനി സുനിതയെയും, സഹോദരി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഒസ്മിതയെയും ഇവരോടൊപ്പം പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയെയുമാണ് കാണാതായത്. ഇതിൽ മലയാളി പെൺകുട്ടിയെ തീയറ്ററിൽ നിന്നും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി ഇരുവരും സ്‌കൂളിൽ എത്താതെ വന്നതോടെ അധികൃതർ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു.

തുടർന്നു, മാതാപിതാക്കൾ വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതിനിടെ മറ്റൊരു കുട്ടിയെ കൂടി കാണാനില്ലെന്നും പരാതി ഉയർന്നു.

തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളിൽ ഒരാളെ തീയറ്ററിൽ നിന്ന് കണ്ടെത്തിയത്. മറ്റു രണ്ടു കുട്ടികൾക്കുമായി പൊലീസ് അന്വേഷണം നടത്തുകയാണെന്നു കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് പറഞ്ഞു.