play-sharp-fill
ശശികലയുടെ അറസ്റ്റ് വൈകിപ്പിച്ചു; എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി

ശശികലയുടെ അറസ്റ്റ് വൈകിപ്പിച്ചു; എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദർശനെതിരെയാണ് ഐ.ജി വിജയ് സാഖറെ ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ എസ്.പിയോട് വിശദീകരണം ആവശ്യപ്പെട്ടേക്കും.

സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറസ്റ്റ് രേഖപ്പെടുത്തണമെന്നായിരുന്നു എസ്.പിയുടെ നിലപാട്. ഇതിനെ ചൊല്ലി ഐ.ജിയും എസ്.പിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒടുവിൽ വനിതാ പൊലീസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും എസ്.പിയും, ഡി.വൈ.എസ്.പിയും മാറി നിന്നതായും ഐ ജിയുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പൊലീസ് നിർദ്ദേശം അവഗണിച്ചതിനെ തുടർന്ന് നവംബർ 16നാണ് ശശികലെ അറസ്റ്റു ചെയ്ത് നീക്കിയത്. മരക്കൂട്ടത്തുവെച്ച് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് ശശികലയെ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group