Saturday, April 25, 2026

അതിമാരകമായ ഓപിയം പോപ്പി ചെടികൾ മൂന്നാറിൽ കണ്ടെത്തി;ചെടികൾ കണ്ടെത്തിയത് മൂന്നാർ ദേവികുളം ഗുണ്ടുമലയിൽ നിന്ന് ; മെക്‌സിക്കൻ മയക്കുമരുന്ന് മാഫിയ മുതൽ താലിബാൻ വരെ കൃഷി ചെയ്യുന്ന ഓപിയം പോപ്പി ചെടികളുടെ എസ്റ്റേറ്റിലെ രഹസ്യകൃഷി പൊക്കിയത് മൂന്നാർ എക്‌സൈസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി :മൂന്നാറിൽ നിന്ന് അതിമാരകമായ ഓപിയം പോപ്പി ചെടികൾ എക്‌സൈസ് കണ്ടെത്തി. മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജുവും സംഘവുമാണ് ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റിൽ നിന്നാണ് അതി മാരകമായ ഓപിയം പോപ്പി ചെടികൾ കണ്ടെടുത്തത്. മാരക മയക്കുമരുന്നായ 57 ഓപിയം പോപ്പി ചെടികളാണ് എസ്റ്റേറ്റിൽ നട്ടുവളർത്തിയത്.

അഫ്ഗാനിൽ താലിബാൻ ഭീകരർ അടക്കമുള്ളവർ പോപ്പി ചെടികളിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിവന്റീവ് ഓഫീസർമാരായ സൈജുമോൻ ജേക്കബ്, ജയൽ പിജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, മനീഷ് മോൻ സി.കെ, ഡ്രൈവർ അനിൽ കുമാർ കെപി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിയന്ത്രിതമായ അളവിൽ പോപ്പി ചെടികൾ കൃഷി ചെയ്യാറുണ്ട്.