സ്വന്തം ലേഖിക
കോട്ടയം : സ്ഥലം എത്ര കുറവാണെങ്കിലും വീടിന് ഉമ്മറത്ത് മനോഹരമായ പൂന്തോട്ടമോ, പച്ചക്കറിതോട്ടമോ ഉണ്ടാക്കി എടുക്കാന്‍ നമുക്കെല്ലാം താല്‍പര്യമുള്ള കാര്യമാണ്.പക്ഷേ ഇക്കാര്യത്തില്‍ പലര്‍ക്കും പലവിധ സംശയങ്ങളാണ്. എതുചെടിയാണ് നടേണ്ടത്, നട്ടാല്‍ തന്നെ എങ്ങനെ പരിപാലിക്കും, ഏതുവളം നല്‍കും, നല്ല ജൈവവളം കിട്ടുമോ? രാസവളം പ്രശ്നമല്ലേ? അങ്ങനെ സംശയങ്ങള്‍ നിരവധിയാണ്.
ഇപ്പോഴിതാ ഏതുചെടിയായാലും തടിച്ചു കൊഴുത്ത് പൂത്ത് കായ് ഫലം തരുന്ന നല്ലൊരു വളത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്. വീട്ടില്‍ തന്നെ ഒരു ബുദ്ധിമുട്ടു കൂടാതെ നിസാരമായി നമുക്ക് തയ്യാറാക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍ വളം.മുട്ടത്തോട് ആവശ്യംപോലെ ശേഖരിക്കുക. എത്രയുണ്ടെങ്കിലും അത്രയും നല്ലത്. തുടര്‍ന്ന് ശേഖരിച്ചുവച്ച മുട്ടത്തോട് വെയിലത്തിട്ട് നന്നായി ഉണക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്‌ചയെങ്കിലും നല്ല വെയിലത്തിട്ട് ഉണക്കേണ്ടതാണ്. തുടര്‍ന്ന് മിക്‌സിയോ മറ്റോ ഉപയോഗിച്ച് നല്ല പൊടിയാക്കി മാറ്റണം. ഈ പൊടി ഏറ്റവും നല്ല ഓര്‍ഗാനിക് വളമാണ്. റോസ്, ബോഗന്‍വില്ല തുടങ്ങി വീട്ടിലെ ഏതുചെടിയും തളിര്‍ത്ത് പൂവിടും.മറ്റൊരു നല്ല വളം ചായയുടെ ചണ്ടിയാണ്. അത് നന്നായി കഴുകിയാണ് തയ്യാറാക്കേണ്ടത്.
മുട്ടത്തോട് പോലെ തന്നെ ചായച്ചണ്ടിയും ഉണക്കിയാണ് പൊടിക്കേണ്ടത്. നേത്രപ്പഴത്തിന്റെ തൊലി നല്ലൊരു ജൈവവളമാണ്. നേരിട്ടിടുകയാണെങ്കില്‍ ഇത് കഷണമാക്കിയാണ് നല്‍കേണ്ടത്. അല്ലെങ്കില്‍ ഉണക്കി പൊടിച്ച് മാത്രമേ ചെടികളില്‍ നല്‍കാന്‍ പാടുള്ളൂ.