Thursday, April 23, 2026

വ്യാജ പോക്സോ പരാതി നൽകിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു; വഴിക്കടവ് പൊലീസാണ് കേസെടുത്തത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എടക്കര: ഭാര്യാ സഹോദരൻ മകളെ പീഢിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ യുവാവിനെതിരെ വഴിക്കടവ് പൊലീസ് കേസെടുത്തു. നാലുവയസുകാരിയെ ഭാര്യസഹോദരൻ‌ പീഢിപ്പിച്ചുവെന്ന് യുവാവ് ജനുവരിയിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിർദേശത്തെ തുടർന്ന് ഇൻസ്പെക്ടർ പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വ്യാജ പോക്സോ പരാതി നൽകിയ യുവാവിനെതിരെ പൊലീസ് കേസെടുത്തത്.