play-sharp-fill
പാലായിൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നിന്ന് ഷോക്കേറ്റ് വയോധികൻ  മ​രി​ച്ച നി​ല​യി​ല്‍

പാലായിൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നിന്ന് ഷോക്കേറ്റ് വയോധികൻ മ​രി​ച്ച നി​ല​യി​ല്‍

സ്വന്തം ലേഖകൻ
പാ​ലാ : വ​യോ​ധി​ക​നെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ത്തോ​ലി കു​രു​വി​നാ​ല്‍ തെ​ക്കും​മു​റി ഓ​ലി​ക്ക​ല്‍ ഒ.​കെ. വാ​സു (65) ആ​ണ് മ​രി​ച്ച​ത്. തെ​ക്കും​മു​റി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് വാ​സു.

വീ​ടി​ന് നൂ​റു മീ​റ്റ​ര്‍ പു​റ​കി​ലാ​ണ് മ​ക​ന്‍റെ വീ​ട്. ജന്മദി​ന ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​സു​വും ഭാ​ര്യ​യും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ക​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 4.30നു സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വാ​സു മാ​ത്രം മ​ട​ങ്ങി. ആ​റി​ന് ഇ​ദേ​ഹം പറമ്പിൽ പ​ണി​യെ​ടു​ക്കു​ന്ന​താ​യി ചി​ല​ര്‍ ക​ണ്ടി​രു​ന്നു.


എ​ന്നാ​ല്‍ ഏ​ഴോ​ടെ വൈ​ദ്യു​തി കമ്പി ദേ​ഹ​ത്ത് ചു​റ്റി​യ നി​ല​യി​ല്‍ വാ​സു വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് അ​രു​ണാ​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രണം സംഭവിച്ചിരുന്നു. കി​ട​ങ്ങൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോ​സ്റ്റ്മോര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഓ​ല​മ​ട​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് ലൈ​നു​ക​ള്‍ കൂ​ട്ടി​മു​ട്ടി ചൂ​ടാ​യി പൊ​ട്ടി​വീ​ണ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

സം​സ്കാ​രം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ . ഭാ​ര്യ: സ​ന്താ​ന​വ​ല്ലി. മ​ക്ക​ള്‍: മ​നു, മ​ഞ്ജു (ഹെ​ല്‍​ത്ത് ഓ​ഫീ​സ് ന​ഴ്സ്), ഉ​ണ്ണി​മാ​യ (യു ​എ ഇ). ​മ​രു​മ​ക്ക​ള്‍: ബി​ന്ദു, ബി​നു, അ​നീ​ഷ് (എ​റ​ണാ​കു​ളം).