തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് അപര ഭീഷണി; ജോ ജോസഫിന് അപരന്‍, ചങ്ങനാശേരി സ്വദേശി’ജോമോന്‍ ജോസഫ്’; ആകെ 19 സ്ഥാനാർത്ഥികൾ

തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് അപര ഭീഷണി; ജോ ജോസഫിന് അപരന്‍, ചങ്ങനാശേരി സ്വദേശി’ജോമോന്‍ ജോസഫ്’; ആകെ 19 സ്ഥാനാർത്ഥികൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മുന്നണി സ്ഥാനാർഥികളുടെ ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്.

ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് അപര ഭീഷണിയുണ്ടെന്നാണ് പത്രിക സമർപ്പണം പൂർത്തിയാകവെ പുറത്തുവന്ന പ്രധാനപ്പെട്ട വിഷയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ജോ ജോസഫിന് ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫാണ് അപര ഭീഷണിയായിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. തന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ജോമോൻ ജോസഫ് പ്രതികരിച്ചത്.

19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചതെങ്കിലും വരണാധികാരിക്ക് മുന്നിൽ ആകെ 29 സെറ്റ് പത്രികകൾ എത്തിയിട്ടുണ്ട്. പല സ്ഥാനാർഥികളും ഒന്നിലേറെ സെറ്റ് പത്രിക സമർപ്പിച്ചതാണ് എണ്ണം വർധിക്കാൻ കാരണമായത്.

കഴിഞ്ഞദിവസം തന്നെ ഇടതു സ്ഥാനാർത്ഥിക്കെതിരെ അപരൻ മത്സരരംഗത്തുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ അഭ്യൂഹം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

അതേസമയം യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്ക് അപര ഭീഷണി ഇല്ല. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ജോ. ജോസഫിന്‍റെ പേരിനോട് സാമ്യമുള്ള ജോമോൻ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വം വരുംദിവസങ്ങളിൽ ചർച്ചയായേക്കും.

നേരത്തെയും തെരഞ്ഞെടുപ്പുകൾ പല സ്ഥാനാർത്ഥികൾക്കും അപര ഭീഷണി ഉയർത്തിയ വ്യക്തിയാണ് ജോമോൻ ജോസഫ്. പാലായില്‍ ജോസ് ടോം സ്ഥാനാർത്ഥിയായപ്പോഴും ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ മല്‍സരിച്ചപ്പോഴും ജോമോൻ പത്രിക നൽകിയിരുന്നു.