Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വര്‍ക്കല: അയിരൂര്‍ ചാവടിമുക്കിന് സമീപം എട്ടംഗസംഘം രാത്രിയില്‍ വീട് ആക്രമിച്ചു പെൺകുട്ടിയെ കടത്തികൊണ്ടുപോയ പരാതിയിന്മേല്‍ അഞ്ച് പേര്‍ അറസ്റ്റിലായി.

നടയറ സ്വദേശികളായ റെമീസ്(24), അമീര്‍ഖാന്‍ (24) അഷീബ് (23), ചാവടിമുക്ക് സ്വദേശി മുനീര്‍ (24) , ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അജയകുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് മൂന്ന് പ്രതികള്‍ക്കയുള്ള തിരച്ചില്‍ തുടരുന്നു. അയിരൂര്‍ ഇടയിലാഴികം വീട്ടില്‍ ഗോപകുമാറിന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസും സംഘവും എത്തിയത്.

മാരകായുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ സംഘം വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗോപകുമാറിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും മുറികളുടെ ജനല്‍പാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

ബഹളം കേട്ട് എത്തിയ നാട്ടുകാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് വീടിന്റെ പിറകിലെ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു കയറിയ അക്രമിസംഘം തടയാന്‍ ശ്രമിച്ച പെണ്കുട്ടിയുടെ അച്ഛനെയും അമ്മയെയും ക്രൂരമായി മര്‍ദ്ധിക്കുകയും പെണ്കുട്ടിയെ ഇറക്കികൊണ്ടു പോവുകയും ആയിരുന്നു.

നാട്ടുകാര്‍ വിവരം അയിരൂര്‍ പോലീസില്‍ അറിയിച്ചെങ്കിലും പെണ്കുട്ടിമായി അക്രമി സംഘം കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും വിവരം ശേഖരിക്കുമ്പോള്‍ ആണ് പെൺകുട്ടി യുവാവുമായി പ്രണയത്തില്‍ ആയിരുന്നു എന്നും കുട്ടിക്ക് 18 വയസ്സ് തികഞ്ഞതെ ഉള്ളൂ എന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് റെമീസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും കൂടെ ഉണ്ടായിരുന്ന 7 പേരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

റെമീസിനെ ഒപ്പം സ്റ്റേഷനില്‍ എത്തിയ പെൺകുട്ടിയെ സ്വീകരിക്കുകവാന്‍ രണ്ട് വീട്ടുകാരും തയ്യാറാവാത്തത് കൊണ്ട് പെണ്കുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.