Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ നാളെ (08-05-2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിച്ചി ഔട്പോസ്റ്റ്, ചന്ദ്രത്തിൽപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽ നിന്നും 11 Kv ഫീഡറുകൾ ലഭ്യമാവാത്തതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അരമന, ദേവലോകം, പി എസ് സി ഓഫീസ്, ദേവപ്രഭ, മടുക്കാനി, ജൂബിലി റോഡ്, മിൽമ, അടിവാരം, ശവക്കോട്ട, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാട്ട്,അനുപമ, കൊഴിച്ചന്ത, സെൻട്രൽ ജങ്ഷൻ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.