Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അമ്പലപ്പുഴ: ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പോലീസ് തിരയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചക്ക് 2.15 ഓടെ കാക്കാഴം കടപ്പുറത്തായിരുന്നു സംഭവം. ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിനൊടുവിൽ ബിസി സന്തോഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

അടിച്ച ശേഷം ബിസി ഓടിപ്പോയി. ഇതുവഴി വന്ന സമീപവാസിയാണ് സന്തോഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്.

പിന്നീട് വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ അമ്പലപ്പുഴ പോലീസ് സന്തോഷിൻ്റെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തു നിന്ന് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുത്തിട്ടുണ്ട്.