ഫൈനാന്‍സ് സ്ഥാപനം നടത്തി തട്ടിപ്പ്; ജനങ്ങളില്‍ നിന്ന് നിക്ഷേപം  സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഫൈനാന്‍സ് സ്ഥാപനം നടത്തി തട്ടിപ്പ്; ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

വൈക്കം: ടി.വി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ് എൻ ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ.

ടി വി പുരം വില്ലേജ് കണ്ണുകെട്ടുശ്ശേരി കരയിൽ, എസ്. എൻ സദനത്തില്‍ പവിത്രന്‍ മകൻ സഹദേവൻ(61), ടി വി പുരം വില്ലേജ് കണ്ണുകെട്ടുശ്ശേരി കരയിൽ എസ്. എൻ സദനത്തില്‍ സഹദേവൻ ഭാര്യ കണ്‍മണി എന്ന് വിളിക്കുന്ന ബിന്ദു (56) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍ വൈക്കം ഡി വൈ എസ് പി എ.ജെ തോമസ്, എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്സ്.ഐ അജ്മൽ ഹുസൈൻ, എ.എസ്.ഐ പ്രമോദ്, രാജേഷ് ഖന്ന, സി.പി.ഒ സെയ്ഫൂദ്ദീൻ, സുമംഗല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വൈക്കം കോടതിയില്‍ ഹാജാരാക്കിട്ടുള്ളതും കോടതി പ്രതികളെ റിമാന്‍റ് ചെയ്തു.