
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറിയില്‍ കര്‍ശന നിയന്ത്രണം. 25 ലക്ഷം രൂപയിലധികമുള്ള ഒരു ബില്ലും ട്രഷറിയില്‍ മാറുന്നില്ല. സാമ്പത്തിക വര്‍ഷാരംഭ മാസത്തെ ട്രഷറി നിയന്ത്രണം സംസ്ഥാന ചരിത്രത്തിലാദ്യം.
5000 കോടി രൂപ ഉടന്‍ സര്‍ക്കാര്‍ കടം എടുത്താലേ ഏപ്രിലിലെ ശമ്പളം നല്‍കാനാകൂ. എന്നാൽ വിദേശ യാത്രയിലും, മന്ത്രിമാർക്ക് കാറുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് റോക്കറ്റ് വേഗം

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനം കടുത്ത സാമ്പത്തിക സ്ഥിതിയിലായതോടെ ട്രഷറിയില്‍ കര്‍ശന നിയന്ത്രണം. 25 ലക്ഷം രൂപയിലധികമുള്ള ഒരു ബില്ലും ട്രഷറിയില്‍ മാറുന്നില്ല. 25 ലക്ഷത്തിന് മുകളിലുള്ള ബില്ല് അവസാനമായി മാറിയത് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചിലവായ 29.82 ലക്ഷം രൂപയാണ്.
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സക്ക് ചെലവായ 29.82 ലക്ഷം മുഖ്യമന്ത്രി ട്രഷറിയില്‍ നിന്ന് മാറിയത് ഈ മാസം 20നാണ്. സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറി നല്‍കിയത്. നാല് പ്രവര്‍ത്തി ദിനങ്ങള്‍ കഴിഞ്ഞതോടെ ധനവകുപ്പ് ട്രഷറി നിയന്ത്രണവും പ്രഖ്യാപിച്ചു.
ഏപ്രില്‍ 26നാണ് ട്രഷറി നിയന്ത്രണം നിലവില്‍ വന്നത്. 25 ലക്ഷം രൂപക്ക് മുകളിലുള്ള ഒരു ബില്ലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്ന് മാറുന്നില്ല. സാമ്പത്തിക വര്‍ഷാരംഭ മാസത്തെ ട്രഷറി നിയന്ത്രണം സംസ്ഥാന ചരിത്രത്തിലാദ്യമാണ്. സാധാരണ ഗതിയില്‍ സാമ്പത്തിക വര്‍ഷം അവസാനമാണ് ട്രഷറി നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നത്. ഈ മാസം 27 ന് പെരിയ കേസിലെ സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന് ഫീസായി നല്‍കിയത് 24.50 ലക്ഷമായിരുന്നു.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയില്‍ക്കൂടുതലുള്ള തുകകള്‍ ട്രഷറി വഴി മാറി നല്‍കാന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലും പെരിയ കേസില്‍ വാദിച്ച അഭിഭാഷകന് സര്‍ക്കാര്‍ താത്പര്യത്താല്‍ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിക്കുകയായിരുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ ട്രഷറി നിയന്ത്രണം മെയ് രണ്ടാം വാരം വരെ തുടരും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 5000 കോടി രൂപ ഉടന്‍ സര്‍ക്കാര്‍ കടം എടുക്കും. എങ്കിലേ ഏപ്രിലിലെ ശമ്പളമടക്കം നല്‍കാനാകൂ.
സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും ധനകാര്യ മിസ് മാനേജ്‌മെന്റും ആണ് കടം ഉയരാന്‍ കാരണം. സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലാണെന്ന ധന സൂചികകളാണ് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും ഉള്ളത്. ട്രഷറി പ്രതിസന്ധി മന്ത്രിമാര്‍ പരിഗണിക്കുന്നതേയില്ല.
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു കുറവും വരുത്താന്‍ മന്ത്രിമാര്‍ തയ്യാറാകുന്നില്ല. ഏറ്റവും ഒടുവില്‍ മന്ത്രിമാര്‍ക്കായി പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിക്കാന്‍ പണം അനുവദിക്കണമെന്നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ധനവകുപ്പിനോട് ആശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രി റിയാസിനെ പിണക്കാന്‍ ധനമന്ത്രി തയ്യാറാകാനിടയില്ല. അതുകൊണ്ട് മന്ത്രിമാരുടെ കാറുകള്‍ വാങ്ങാനുള്ള ഫയലില്‍ ധനവകുപ്പ് തീരുമാനമെടുത്തത് റോക്കറ്റ് വേഗത്തിലാണ്.