strong>സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം എസ്.എച്ച് മൗണ്ടിനു സമീപം ബൈക്കും ആപ്പേ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം . ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അയ്‌മനം മണവത്ത്പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30ന്എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ നടുറോഡിലേക്ക് വീണാണ് യുവാവിന് പരിക്കേറ്റത്. റോഡിൽ തലയിടിച്ച് വീണ ഇയാളെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ.
പെട്ടി ഓട്ടോറിക്ഷ റോഡിലേയ്ക്കു മറിഞ്ഞ് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. പരിക്കേറ്റ ഓട്ടോഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു